എസ്.കെ. സ്ക്വയറിൽ യോഗങ്ങൾ നിരോധിച്ചു

കോഴിക്കോട്: മിഠായിതെരുവ് എസ്.കെ. പൊേറ്റക്കാട്ട് സ്ക്വയറിൽ പൊതുയോഗങ്ങളും മാർച്ചും നിരോധിച്ച് ജില്ല കലക്ടർ യു.വി. ജോസ് ഉത്തരവിട്ടു. എസ്.കെ. പ്രതിമയിൽ കൊടി തോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ എന്നിവ തൂക്കാൻ പാടില്ല. കസേരകൾ നിരത്തി സന്ദർശകരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുത്. നിരോധനം ഉറപ്പാക്കാൻ പൊലീസി​െൻറയും നഗരസഭ അധികൃതരുടെയും ഏകോപനം ഉണ്ടാവണമെന്നും കലക്ടർ നിർദേശിച്ചു. അതേസമയം ചെറിയ കലാ-സാംസ്കാരിക പരിപാടികൾ നഗരസഭ അധികൃതരിൽനിന്നും മുൻകൂർ അനുമതി വാങ്ങി സംഘടിപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.