പരിക്കേറ്റ ബൈക്ക്​ യാത്രികന്​ പ്രാഥമിക ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ അന്വേഷണത്തിന്​ ഉത്തരവ്​

കക്കോടി: കെ.എസ്.ആർ.ടി.സി ബസ് തട്ടി . ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് അന്വേഷണത്തിന് ബുധനാഴ്ച നിർദേശം നൽകിയത്. പരിക്കേറ്റ ആളെ ഉടൻ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടതെന്നും താമസിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. കക്കോടി ബദിരൂർ പുളിയുള്ളതിൽ ചിത്രാഞ്ജലിയിൽ യശ്വന്തിനാണ് (20) വിഷുദിനത്തിൽ വൈകീട്ട് ആറുമണിയോടെ ബസ് തട്ടിയത്. തട്ടിയ ബസിൽ കയറ്റിയ യശ്വന്തിനെ ഒരു മണിക്കൂറോളം അതേ ബസിലിരുത്തി യാത്രക്കവസാനമാണ് ഏഴേകാലിനു ബീച്ച് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച യശ്വന്തി​െൻറ വലതുകാൽ മുട്ടിനു താഴെയായി മുറിവിൽ ആറു തുന്നുകളുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് അരമണിക്കൂറിനകം തന്നെ ഗവ. മെഡിക്കൽ കോളജ്, ബീച്ചാശുപത്രി എന്നിവിടങ്ങളിലെത്തിക്കാമായിരുന്നെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് അതുണ്ടായില്ലെന്നാണ് പരാതി. പിറവത്തേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസാണ് തട്ടിയത്. അപകടത്തെ തുടർന്ന് റോഡിലേക്കു തെറിച്ചുവീണ തന്നെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തയാറായപ്പോൾ ബസിൽ കൊണ്ടുപോകണമെന്നായിരുന്നു കെ.എസ്.ആർ.ടി.സിക്കാർ പറഞ്ഞതെന്നു യശ്വന്ത് പറയുന്നു. എത്രയും വേഗം ആശുപത്രിയിലെത്തിക്കാതെ പല സ്റ്റോപ്പുകളിലും ആളുകളെ ഇറക്കിയ ശേഷമാണ് ബസ് ഡിപ്പോയിലെത്തിയത്. ഡിപ്പോയിലെത്തിയ ശേഷം അവിടെനിന്ന് ജീപ്പിൽ ബീച്ചാശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ തന്നെ യഥാസമയം ആശുപത്രിയിലെത്തിച്ചില്ലെന്നും ചികിത്സ ലഭിക്കാൻ വൈകിയെന്നും യശ്വന്ത് കെ.എസ്.ആർ.ടി.സി ജില്ല ട്രാൻസ്പോർട്ട് ഒാഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. വെള്ളിമാട്കുന്ന് ജെ.ഡി.ടിയിൽ ഇലക്ട്രിക്കൽ ഡിേപ്ലാമ വിദ്യാർഥിയായ യശ്വന്തിന് അപകടത്തെതുടർന്ന് തിങ്കളാഴ്ച പരീക്ഷെയഴുതാൻ കഴിഞ്ഞില്ല. അപകടസ്ഥലത്തുനിന്ന് വാഹനം കിട്ടാൻ വൈകിയതാണ് ആശുപത്രിയിലെത്തിക്കാൻ താമസിച്ചതിനു കാരണമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. സുഹൃത്ത് വിഷ്ണു ബാബുവിെനാപ്പം കക്കോടിയിലെ വീട്ടിലേക്കു പോവുകയായിരുന്നു യശ്വന്ത്. ചേളന്നൂർ എേട്ടരണ്ടിനും ഏഴേ ആറിനും ഇടയിലായിരുന്നു അപകടം. കക്കോടി മണ്ഡലം േകാൺഗ്രസ് പ്രസിഡൻറ് മാടിച്ചേരി ഗംഗാധരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.പി. ബിജേഷ് എന്നിവരും അധികൃതർക്ക് പരാതി നൽകി. yaswanth കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ യശ്വന്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.