നഗരത്തിൽ 'കുട്ടിക്കളിക്ക്​​' സ്ഥലമില്ല; അപകടക്കെണിയൊരുക്കി ലയൺസ്​ പാർക്ക്​

കോഴിക്കോട്: നഗരത്തിലെ കുട്ടികൾക്കുള്ള ഏക പാർക്കായ ലയൺസ് പാർക്ക് ശോച്യാവസ്ഥയിൽ. കുട്ടികൾക്ക് നഗരത്തിൽ കളിച്ചുല്ലസിക്കാനുള്ള പാർക്കാണ് കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ മിക്ക സ്ലൈഡുകളും നശിച്ച് അപകട ഭീഷണിയിലായിരിക്കുന്നത്. ദിവസേന നൂറുകണക്കിന് കുട്ടികൾ അവധി സമയം ആഘോഷിക്കാനെത്തുന്ന പാർക്കിലാണ് ഇൗ ദുരവസ്ഥ. പാർക്കിലെ ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളിലധികവും നശിച്ചു കിടക്കുകയാണ്. റോക്കറ്റ് സ്ലൈഡിലെ സുരക്ഷ കമ്പികൾ തുരുെമ്പടുത്ത് നശിച്ചതും കോൺക്രീറ്റ് അടർന്നുവീണതും കുട്ടികളെ ഏതു സമയവും അപകടത്തിലേക്ക് വീഴ്ത്താം. സീസോ സ്ലൈഡിൽ രണ്ടെണ്ണത്തിൽ കുട്ടികൾ വീഴാതിരിക്കാനുള്ള പിടി പൊട്ടിപ്പോയിട്ടുണ്ട്. ഉൗഞ്ഞാലി​െൻറ ഇരിപ്പടം തകർന്ന് തുള വീണിട്ടുണ്ട്. ഇതൊക്കെയാണ് പാർക്കി​െൻറ ഇപ്പോഴത്തെ അവസ്ഥ. മിക്ക സമയങ്ങളിലും പാർക്കിൽനിന്ന് കുട്ടികൾക്ക് പരിക്കേൽക്കാറുമുണ്ട്. ഇതിനു പുറമെ പാർക്കിനുള്ളിലെ ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം കാടുമൂടിയും മാലിന്യം നിറഞ്ഞും വൃത്തികേടായിരിക്കുകയാണ്. മാസങ്ങളായി ഇവിെട മാലിന്യം നീക്കംചെയ്യാത്ത സ്ഥിതിയാണ്. ചിലയിടങ്ങളിൽ മലിനജലവും െകട്ടിക്കിടക്കുന്നുണ്ട്. നിലവിൽ റോക്കറ്റ് രൂപത്തിലും മത്സ്യാകൃതിയിലുമുള്ള രണ്ട് സ്ലൈഡുകൾ, തിരിയൽ കസേര, നാല് ഊഞ്ഞാൽ, നാല് സീസോ, പുൾ അപ്പ് നടത്തുന്നതിനുള്ള ഒരു ബാർ, ഒരു ബോക്സ് കേജ് എന്നിവയാണ് നിലവിൽ പാർക്കിലുള്ളത്. അവധിക്കാലത്ത് കൂടുതൽ കുട്ടികൾ ഇവിടേക്കെത്താറുണ്ടെങ്കിലും കളിയുപകരണങ്ങളുെട കുറവും ശോച്യാവസ്ഥയും പാർക്കിലെത്തുന്നവരെ നിരാശപ്പെടുത്തുകയാണ്. മാളുകളിലും മറ്റുമുള്ള പാർക്കുകളിൽ ഉയർന്ന ചാർജ് നൽകി പ്രവേശനം നൽകുേമ്പാൾ ഇവിടെ സൗജന്യ പ്രവേശനമാണെന്നതിനാൽ നിരവധിപേരാണ് പാർക്കിലെത്തുന്നത്. നിലവിൽ ലയൺസ് ക്ലബിനാണ് പാർക്കി​െൻറ നടത്തിപ്പ് ചുമതല. ക്ലബ് മൂന്ന് ലക്ഷത്തോളം രൂപ പ്രതിവർഷം നവീകരണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും കോർപറേഷ​െൻറ ഭാഗത്തുനിന്ന് ഒരു സഹകരണവുമില്ലെന്നാണ് ഭാരവാഹികൾ പറയുന്നത്. അവധിക്കാലം തുടങ്ങിയതിനാലാണ് പാർക്ക് അടച്ചിട്ട് അറ്റകുറ്റപ്പണികൾ തുടങ്ങാത്തതെന്നും പാർക്ക് നവീകരണം ആരംഭിച്ചുവെന്നും ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.