മോരിക്കര ഫെസ്​റ്റ്​ സമാപിച്ചു

കക്കോടി: 'ഞങ്ങൾ മോരിക്കരക്കാർ' വാട്ട്സ്ആപ് ഗ്രൂപ് സംഘടിപ്പിച്ച മോരിക്കര ഫെസ്റ്റി​െൻറ സമാപനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. ദേവദാസ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, മെംബർമാരായ ബിന്ദു, ശ്രീജില, മുൻ മെംബർമാരായ ചാനാരി വിജയൻ, വളപ്പിൽ രാജൻ, ജനറൽ കൺവീനർ ഇ. ശ്രീജിത്ത്, ഡി. ഹരീഷ്, കെ. ഗംഗാധരൻ, അഡ്വ. സി. സുഗതൻ എന്നിവർ സംസാരിച്ചു. കല, കായിക, വിദ്യാഭ്യാസ മേഖലകളിൽ കഴിവുതെളിയിച്ച കെ. ദിയ, നിളാനാഥ്, ഗീതു, ശ്രീലക്ഷ്മി, ഹരിപ്രിയ ഗണേഷ്, ശ്വേത സജീവ്, കെ.പി. വൃന്ദ എന്നിവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകി. കിഡ്നി മാറ്റിവെക്കേണ്ട അഭിനവ് എന്ന കുട്ടിക്ക് 'ഞങ്ങൾ മോരിക്കരക്കാർ' വാട്ട്സ്ആപ് ഗ്രൂപ്പി​െൻറ സഹായത്തി​െൻറ ആദ്യഗഡുവായ 26,000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചികിത്സാ കമ്മിറ്റി കൺവീനർ ഹരീഷിന് കൈമാറി. photo moreekara മോരിക്കര ഫെസ്റ്റി​െൻറ സമാപനത്തോടനുബന്ധിച്ച് മികവു തെളിയിച്ചവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.