കലയെയും നാടകത്തെയും സ്​നേഹിച്ച പി.ടി. റഫീഖിനെ അനുസ്​മരിച്ചു

എരഞ്ഞിക്കൽ: കലയെയും നാടകത്തെയും ജീവനാക്കിയ പി.ടി. റഫീഖി​െൻറ 15ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും സിനിമ-നാടക പ്രതിഭകളെ ആദരിക്കലും നടന്നു. നാടക-സീരിയൽ സംവിധായകനും അഭിനേതാവുമായിരുന്ന പി.ടി. റഫീഖ് '90കളിൽ അമേച്വർ നാടകരംഗത്ത് ദൃശ്യ സഞ്ചാരത്തിലൂടെ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. നമുക്കൊരു ജീവിത സംസ്കാരം നൽകിയത് പഴയ കലാകാരന്മാരാണെന്നും ആ സംസ്കാരം കുടുംബങ്ങളിൽനിന്ന് തുടങ്ങണമെന്നും മൊബൈൽ സംസ്കാരം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. കലുഷിത സാമൂഹിക ചുറ്റുപാടിൽ കലാകാരന്മാരെ തളച്ചിടുകയല്ല മറിച്ച് വളർത്തുകയാണ് വേണ്ടതെന്നും ഫൗണ്ടേഷൻ സ്ഥലം കണ്ടെത്തിയാൽ റഫീഖിന് സ്മാരകം പണിയാനുള്ള സർക്കാർതല സഹായങ്ങൾക്ക് മുൻകൈ എടുക്കുമെന്നും പുരുഷൻ കടലുണ്ടി പറഞ്ഞു. അരനൂറ്റാണ്ടിലെ നാടകരംഗത്തെ സമഗ്രസംഭാവനകളെ മാനിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ'യിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ.ടി.സി. അബ്ദുല്ല, സാവിത്രി ശ്രീധരൻ, ബാലുശ്ശേരി സരസ എന്നിവർക്ക് അനുസ്മരണവേദിയിൽ പുരുഷൻ കടലുണ്ടി പുരസ്കാരങ്ങൾ നൽകി. രാജൻ പുഴവക്കത്ത്, സജീവൻ നാഗത്തൻവള്ളി, ശശി നാരായണൻ എന്നിവർ താരങ്ങളെ പൊന്നാടയണിയിച്ചു. റഫീഖി​െൻറ ഒാർമയിലെ സൗഹൃദ കൂട്ടായ്മയായ 'നിലാവ്' എരഞ്ഞിക്കൽ നാെട്ടാരുമ വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാജി നെടൂളി അധ്യക്ഷത വഹിച്ചു. നിശാന്ത് കൊടമന ആദരിക്കുന്നവരെ പരിചയപ്പെടുത്തി. നാടകരംഗത്തെ പ്രശസ്തരായ കെ.ആർ. മോഹൻദാസ്, ടി. സുരേഷ്ബാബു, സതീഷ് കെ. സതീഷ്, വിജയൻ കാരന്തൂർ, സുനിൽ അശോകപുരം എന്നിവർ റഫീഖുമായുള്ള ഒാർമകൾ പങ്കുവെച്ചു. ജനറൽ കൺവീനർ അൻവർ കുനിമൽ സ്വാഗതവും ഷാജി മൊകവൂർ നന്ദിയും പറഞ്ഞു. തുടർന്ന് 2017ലെ സംഗീത നാടക അക്കാദമിയുടെ മികച്ച നടൻ എം. പാർഥസാരഥി അവതരിപ്പിച്ച 'ഉൗണിന് നാലണ' എന്ന ഏകപാത്ര നാടകവും പ്രശസ്ത ഗസൽ ഗായകരായ തുളസി പ്രവീൺ, കെ.പി. ഉദയൻ, ഭാനുപ്രകാശ് എന്നിവരുടെ ഗസൽ സന്ധ്യയും അരങ്ങേറി. photo: honouring ktc abdullah.jpg പി.ടി. റഫീഖ് അനുസ്മരണത്തോടനുബന്ധിച്ച് സിനിമ-നാടക പ്രതിഭകളെ പുരുഷൻ കടലുണ്ടി എം.എൽ.എ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.