വർണങ്ങളുടെ 'വരപ്രസാദ'വുമായി സുബ്രഹ്​മണ്യൻ

വർണങ്ങളുടെ 'വരപ്രസാദ'വുമായി സുബ്രഹ്മണ്യൻ കോഴിക്കോട്: വർണങ്ങളുടെ 'വരപ്രസാദവു'മായി എം. സുബ്രഹ്മണ്യ​െൻറ ചിത്രപ്രദർശനം ആർട്ട് ഗാലറിയിൽ തുടങ്ങി. അമ്പതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ത​െൻറ ജീവിതാനുഭവങ്ങളും മറക്കാനാവാത്ത മുഖങ്ങളുമാണ് കാൻവാസിലൂടെ ഇദ്ദേഹം പകർത്തിയത്. രവീന്ദ്രനാഥ് ടാഗോർ, എം.എസ്. വിശ്വനാഥൻ തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ജലച്ചായത്തിലും മറ്റുമാണ് ചിത്രങ്ങൾ ഒരുക്കിയത്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാർക്കോളിലെ അംഗമാണ് ഇദ്ദേഹം. വിവിധ അമ്പലങ്ങളിലെ ശാന്തി പണിക്കിടയിലും സുബ്രഹ്മണ്യൻ ചിത്രരചനക്ക് സമയം കണ്ടെത്തുകയും കുട്ടികൾക്കുള്ള ക്യാമ്പും ചിത്രരചന മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ചിത്രകലക്ക് പുറമെ കളിമണ്ണ് ശിൽപ നിർമാണവും എണ്ണച്ചായം, പ്രകൃതിദൃശ്യങ്ങൾ, മോേഡൺ ആർട്ട് എന്നിവ ചെയ്യുന്നുണ്ട്. ശനിയാഴ്ച പ്രദർശനം സമാപിക്കും. പടം: pk കോതിയിൽ അറവുശാല വേണ്ട -മുസ്ലിംലീഗ് കോഴിക്കോട്: നഗരത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ കോതിയിൽ അറവുശാല സ്ഥാപിക്കാനുള്ള തീരുമാനത്തിൽനിന്ന് കോർപറേഷൻ അധികൃതർ പിന്മാറണമെന്ന് മുസ്ലിംലീഗ് മുഖദാർ മേഖല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. കോർപറേഷ​െൻറ എല്ലാ പ്രദേശങ്ങളിൽനിന്നും സൗകര്യപ്രദമായി എത്താവുന്ന സെൻട്രൽ മാർക്കറ്റിൽ അറവുശാല നിർമിക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഇ.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. അസ്ലം സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി മുൻ ട്രഷറർ എൻ. മമ്മു അനുസ്മരണവും രാഷ്ട്രീയ പഠന ക്ലാസും സംഘടിപ്പിക്കും. കോർപറേഷൻ കൗൺസിലർ സി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ.വി. അൻവർ, ട്രഷറർ പി.വി. അവറാൻ, വൈസ് പ്രസിഡൻറ് എ.ടി. മൊയ്തീൻകോയ, ജില്ല കമ്മിറ്റി അംഗം എം.പി. കോയട്ടി, പി.വി. ഇസ്ഹാഖ്, എം.വി. ഉമ്മർകോയ, എ.ടി. ഇസ്മാഇൗൽ, എൻ.വി. ലത്തീഫ്, ടി.വി. അബൂബക്കർ, സി.വി. ശംസുദ്ദീൻ, റിയാസ് കോതി, പി.എൻ. ഖാലിദ്, കെ.പി. മമ്മുദു, എം.പി. മിർഷാദ്, കെ. അഷറഫ്, പി.ടി. ഹംസക്കോയ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.