അഡ്വ. ദീപിക സിങ്​ രജാവത്തിന്​ അഭിഭാഷകരുടെ ​െഎക്യദാർഢ്യം

കുന്ദമംഗലം: കഠ്വ കേസിൽ ഇരക്കുവേണ്ടി കേസ് നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ് രജാവത്തിന് കുന്ദമംഗലം കോടതിയിലെ അഭിഭാഷകർ െഎക്യദാർഢ്യം പ്രഖ്യാപിച്ചു. കശ്മീർ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പൈശാചികതയെ അപലപിച്ചും നടന്ന പ്രകടനത്തിന് അഭിഭാഷകരായ ചാത്തുക്കുട്ടി, സി. വിജയകുമാർ, ഷമീം പക്സാൻ, സരിജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.