മാണിക്കാപറമ്പ് മഹല്ല്​ സംഗമം

കൊടുവള്ളി: എളേറ്റില്‍ മാണിക്കാപറമ്പ് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് കുടുംബസംഗമം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി പി.പി. അബ്ദുല്‍ ജലീല്‍ ബാഖവി അധ്യക്ഷത വഹിച്ചു. മഹല്ല് സര്‍വേ സമര്‍പ്പണം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ സുവനീര്‍ പ്രകാശനം ചെയ്തു. എന്‍.കെ. സലീം മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, പി.കെ. മുഹമ്മദ് മാസ്റ്റര്‍ സര്‍വേ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മഹല്ല് പ്രസിഡൻറ് പി. മൊയ്തീന്‍ കോയ മാസ്റ്റര്‍, കെ.പി. നൗഫല്‍ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ സെഷനുകളില്‍ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് 'ആധുനിക കുടുംബം: പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. എക്‌സൈസ് ഓഫിസര്‍ അശ്വന്ത് വിശ്വന്‍ 'ലഹരിമുക്ത മഹല്ല്' എന്ന വിഷയത്തിലും, എം.എ. ശഹീദ് പ്ലാസ്റ്റിക് രഹിത മഹല്ല് എന്ന വിഷയത്തിലും ക്ലാസെടുത്തു. വിദ്യാര്‍ഥി സംഗമത്തില്‍ റിയാസ് ചാലില്‍, മുഹമ്മദ് ശരീഫ് എന്നിവരും വനിത സെഷനില്‍ സ്വാലിഹ ടീച്ചറും ക്ലാസെടുത്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയും, മുതിര്‍ന്ന പൗരന്മാരെയും ചടങ്ങില്‍ ആദരിച്ചു. പാചകമത്സരവും, ക്വിസ് മത്സരവും നടന്നു. സമാപന സമ്മേളനം കെ.സി. ശുഐബ് ഫൈസി ഉദ്ഘാടനം ചെയ്തു. കുട്ടി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി, ആര്‍.കെ. സാജിദ് എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.