സഹൃദയ സ്വാശ്രയ സംഘം വാർഷികം

പെരുമണ്ണ: ഇല്ലത്ത് താഴം സഹൃദയ സ്വാശ്രയ സംഘം 16ാം വാർഷികത്തോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പ്രകൃതിയുടെ ഭാഗമായി തുണിസഞ്ചി വിതരണം നടത്തി. കുടുംബം രക്ഷിതാവും കുട്ടിയും എന്ന വിഷയത്തിൽ സി. ധന്യ, പ്രഥമ ശുശ്രൂഷയിൽ ഡോ. ഷഫീഖ് എന്നിവർ ബോധവത്കരണം നടത്തി. എം. മോഹനൻ, ടി. ശുചീന്ദ്രൻ, എം. രാമകൃഷ്ണൻ, വി.കെ. ശ്രീവത്സലാഞ്ചനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.