പാർക്കിങ്ങിന് സ്ഥലം തികയാതെ ഓട്ടോ സ്​റ്റാൻഡുകൾ

വെള്ളമുണ്ട: ടൗണുകളിൽ ഓട്ടോറിക്ഷകളുടെ എണ്ണം ഓട്ടോസ്റ്റാൻഡിന് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ. വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേനാൽ, തരുവണ, വെള്ളമുണ്ട, പടിഞ്ഞാറത്തറ, നിരവിൽപുഴ ടൗണുകളിലാണ് ഓട്ടോറിക്ഷകളുടെ ആധിക്യം. പാർക്കിങ് ഏരിയയിൽ നിർത്തിയിടാൻ സ്ഥലമില്ലാതായതോടെ റോഡി​െൻറ മറുവശത്തും മറ്റും തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനിടയാക്കുന്നു. ഇടുങ്ങിയ റോഡുകളിൽ 100 മീറ്ററോളം ദൂരത്തിലാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് ടൗണുകളിൽ നിർമിച്ച ഓട്ടോ സ്റ്റാൻഡുകളാണ് ഇപ്പോഴും പരിഷ്കരിക്കാതെ കിടക്കുന്നത്. നൂറിൽ താഴെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് 200ൽ അധികം ഓട്ടോറിക്ഷകളാണ് വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ വിവിധ ടൗണുകളിലുള്ളത്. ഒാേട്ടാ ടാക്സികൾ കൂടി എത്തിയതോടെ ടൗൺ നിറയെ വാഹനങ്ങൾ നിരന്നുകിടക്കുകയാണ്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓട്ടോ സ്റ്റാൻഡുകൾ പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.