ഉദ്യോഗസ്​ഥരുടെ അനാസ്​ഥ; പാഴാവുന്നത്​ ആയിരക്കണക്കിന്​ ലിറ്റർ കുടിവെള്ളം

വേങ്ങേരി: ജലവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നടുറോഡിൽ ദിനംപ്രതി പാഴാവുന്നത് ആയിരക്കണക്കിന് ലിറ്റർ. കോഴിക്കോട്-ബാലുശ്ശേരി പാതയിൽ വേങ്ങേരി മാർക്കറ്റി​െൻറ തെക്കുഭാഗത്തെ സ്വകാര്യ ആയുർവേദാശുപത്രിക്കു മുന്നിലാണ് പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ആഴ്ച കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കോ കരാറുകാരനോ അനക്കമില്ല. മീറ്ററിലെ കണക്കു പ്രകാരം കുടിവെള്ളത്തിന് ഉപഭോക്താവിൽനിന്ന് ചാർജും ഫൈനും ഇൗടാക്കുേമ്പാഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പതിനായിരങ്ങളുടെ നഷ്ടം വരുത്തുന്നത്. കാരപ്പറമ്പ് ഹോമിയോ കോളജിനു സമീപവും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയാണ്. വെൽഫെയർ പാർട്ടി പദയാത്ര മൂഴിക്കൽ: 'ഇന്ത്യ എല്ലാവരുടേതുമാണ്' ദേശീയ കാമ്പയി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റൻ സി.പി. ജൗഹർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തി​െൻറ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളിൽ വി.പി. അശ്റഫ്, ഇല്യാസ് പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ആർ. അബ്ദുൽ അസീസ് മാസ്റ്റർ, ടി.എം. അസ്ലം, ജഷീർ, പി. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.