ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കണം ^മുസ്​ലിം ലീഗ്

ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കണം -മുസ്ലിം ലീഗ് കോഴിക്കോട്: തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതി​െൻറ ആസൂത്രണം എവിടെനിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിലെ ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സമാധാനപരമായ പ്രതിഷേധം പ്രകടിപ്പിച്ചുവരുകയാണ്. ഹര്‍ത്താലി​െൻറ നിജസ്ഥിതി പൊതുജനത്തെ അറിയിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.