ദേശീയ സെമിനാറി​െൻറ സന്ദേശരേഖ പ്രകാശനം ചെയ്തു

കൊടിയത്തൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ 'സുശക്ത രാഷ്ട്രം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 22ന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിനോട് അനുബന്ധിച്ചുള്ള സന്ദേശരേഖ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം സെക്രട്ടറി ഡോ. എം. മുബീന്‍, എം. ഹബീബു റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ലഹരിവിരുദ്ധ കാമ്പയിൻ നരിക്കുനി: ഗ്രാമപഞ്ചായത്തും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനും റാലിയും വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വസന്തകുമാരി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ സദാനന്ദൻ ബോധവത്കരണ ക്ലാസ് നടത്തി. പുല്ലാളൂർ മേഖല മുസ്ലിം ലീഗ് സമ്മേളനം നരിക്കുനി : ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സപ്തതി ആഘോഷിക്കുന്ന വേളയിൽ 'ബഹുസ്വര ഇന്ത്യക്ക് ജനാധിപത്യം കാവലാൾ' എന്ന പ്രമേയത്തിൽ പുല്ലാളൂർ മേഖല മുസ്ലിം ലീഗ് സമ്മേളനം ഈ മാസം 13 മുതൽ 23 വരെ പുല്ലാളൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി കുടുംബ സംഗമം, തലമുറ സംഗമം, വിദ്യാർഥി-യുവജന സമ്മേളനം, ഫുട്ബാൾ ടൂർണമ​െൻറ്, റോഡ് ഷോ, ഗ്രീൻഗാർഡ് പരേഡ്, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.കെ. ബാവ, സി. മോയിൻകുട്ടി, പി.എം.എ സലാം, സി.പി. ചെറിയ മുഹമ്മദ്, പി.കെ. ഫിറോസ്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. ഫൈസൽ ബാബു, അൻസാരി തില്ലങ്കേരി, യു.സി. രാമൻ, ഉമ്മർ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ, ഒ.പി. നസീർ, സാജിദ് നടുവണ്ണൂർ, ഷാഫി ചാലിയം എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ സി. മുഹമ്മദ്, പി. ഹനീഫ, സി. അഹമ്മദ്കോയ ഹാജി, പി. മുഹമ്മദലി ,ടി.എ.കെ. ഫൈസൽ. മുഹമ്മദ് മച്ചക്കുളം, ശിഹാബുദ്ദീൻ, സി. ഖാദർ മാസ്റ്റർ, റാഫി ചെരച്ചോറ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.