'ജലം ജീവാമൃതം' ജലസംരക്ഷണ സന്ദേശയാത്രക്ക്​ തുടക്കം

കോഴിക്കോട്: ജില്ല പുഴസംരക്ഷണ ഏകോപന സമിതിയുടെ . കല്ലായ്പുഴയോരത്ത് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുഴകളിലെ മാലിന്യ സംരക്ഷണത്തിനായി സ്ഥിരം സംവിധാനം ഒരുക്കണമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. പുഴയിലെ ൈകയേറ്റത്തിനൊപ്പം മാലിന്യം തള്ളുന്നതിനെക്കുറിച്ചു ജനങ്ങൾ ബോധവാന്മാരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. പുഴസംരക്ഷണസമിതി ജില്ല പ്രസിഡൻറും ജാഥാ ക്യാപ്റ്റനുമായ ടി.െക.എം. അസീസ് അധ്യക്ഷത വഹിച്ചു. പുഴസംരക്ഷണ സമിതി ജന. െസക്രട്ടറി ഫൈസൽ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു. എസ്.കെ. കുഞ്ഞിമോൻ, എം. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ചാലിയാര്‍ (ഫറോക്ക് ചന്ത), പുല്ലിപ്പുഴ (അയ്യമ്പാക്കി), നീലിത്തോട് (രാമനാട്ടുകര), മാങ്കാവ് വഴി കനോലി കനാലി​െൻറ തീരത്ത് സമാപിച്ചു. ബുധനാഴ്ച രാവിലെ പയ്യടിമീത്തല്‍ മാമ്പുഴയുടെ പരിസരത്ത്‌ നിന്ന് രണ്ടാംദിവസത്തെ പ്രയാണം തുടങ്ങും. ഇരുവഴിഞ്ഞിപുഴ (മുക്കം ടൗണ്‍), പൂനൂര്‍പുഴ(ചെറുവറ്റകടവ്), കുറ്റ്യാടി പുഴ, ചെറുകുളത്തിലൂടെ സഞ്ചരിച്ച് കോരപ്പുഴ ജെട്ടിയില്‍ സമാപിക്കും. വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കുടിവെള്ള സ്രോതസ്സുകളായ പുഴകള്‍ വ്യാപകമായി കൈയേറിയും മാലിന്യങ്ങള്‍ തള്ളിയും ദിനംതോറും നാശത്തിലേക്ക് തള്ളിവിടുന്നത് തടയാനും പുഴകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തേണ്ടതി​െൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് പുഴസംരക്ഷണസമിതി യാത്ര സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.