ഇസ്​ലാഹിയ കോളജ് ഫിനിഷിങ്​ സ്കൂൾ

ചേന്ദമംഗലൂർ: ഇസ്ലാഹിയ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ഫിനിഷിങ് സ്കൂൾ സംഘടിപ്പിച്ചു. ഓമശ്ശേരി പ്ലസൻറ് സ്കൂൾ, പുത്തൂർ ലോയാഡ് ഗാർഡൻ, ശാന്തി നഴ്സിങ് കോളജ്, തുഷാരഗിരി തുടങ്ങിയ സ്ഥലങ്ങളിലായി നടന്ന വിദഗ്ധരുടെ ക്ലാസുകളും സംവാദങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായി. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ടി. ശാക്കിർ, ഡോ. ബദീഉസ്സമാൻ, ശിഹാബ് പൂക്കോട്ടൂർ, പ്രകാശ് വാര്യർ, ഖാലിദ് മൂസ നദ്വി, ഇല്യാസ് മൗലവി, ഡോ. വിലായത്തുല്ല, സംറ അബ്ദുറസാഖ്, സലാം ഓമശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഒ. സഫറുല്ല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.