'വികസനവും പരിസ്ഥിതിയും' സെമിനാർ നടത്തി

കൊടിയത്തൂർ: മലകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കുന്ന നിലവാരത്തിലേക്ക് സാമൂഹികബോധത്തെ ഉയർത്തുകയാണ് വേണ്ടതെന്ന് മോഹനൻ മണലിൽ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച 'പരിസ്ഥിതിയും വികസനവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.പി. മജീദ് അധ്യക്ഷത വഹിച്ചു. ബോബി ജോസഫ്, പി.എൻ. അജയൻ, യു.പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. പി.എസ്. പ്രശാന്ത് കുമാർ സ്വാഗതവും പി.പി. അസ്ലം നന്ദിയും പറഞ്ഞു. വിഷ്വൽ മീഡിയ ക്യാമ്പ് കൊടിയത്തൂർ: ലീഡ് സ്‌ക്വയർ വാദിറഹ്മയും കാരറ്റ് ഫിലിം അക്കാദമിയും സംയുക്തമായി ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വിഷ്വൽ മീഡിയ ക്യാമ്പ് വ്യാഴാഴ്ച വാദിറഹ്മ കാമ്പസിൽ ആരംഭിക്കും. അഞ്ചു ദിവസത്തെ ക്യാമ്പിൽ ആശയ രൂപവത്കരണം, സ്ക്രീൻ പ്ലേ റൈറ്റിങ്, സ്റ്റോറി ബോർഡിങ്, കാസ്റ്റിങ്, ഷൂട്ടിങ്, എഡിറ്റിങ്, ഡബിങ് തുടങ്ങി സിനിമ മേഖലയിലെ വിവിധ തലങ്ങളിൽ പ്രായോഗിക പരിജ്ഞാനം നൽകുന്നു. കുട്ടികളെ കൊണ്ട് തന്നെ ഷോർട്ട് ഫിലിം നിർമിച്ച് അതി​െൻറ പൊതുപ്രദർശനത്തോടെ ആയിരിക്കും ക്യാമ്പ് സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.