ആരോഗ്യ വിഭാഗം പൂട്ടിച്ച ഹോട്ടൽ അടിച്ചുതകർത്തു

പന്തീരാങ്കാവ്: പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ പൂട്ടിച്ച ഹോട്ടൽ ഒരു സംഘം അടിച്ചുതകർത്തു. പന്തീരാങ്കാവ് ബൈപാസ് ജങ്ഷനിലെ ബൈപാസ് തട്ടുകടയാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം തകർത്തത്. ഇവിടെനിന്ന് വാങ്ങിയ പാചകം ചെയ്ത ചിക്കനിൽ ദുർഗന്ധമുണ്ടെന്ന പരാതിയിൽ ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ താൽക്കാലികമായി ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. ഇതിന് ശേഷമാണ് രാത്രി എട്ടരയോടെ പതിനഞ്ചോളം പേർ എത്തി ഹോട്ടൽ തകർത്തത്. ആറ് ഗ്ലാസ് അലമാര, കാഷ് കൗണ്ടർ എന്നിവ തകർത്തിട്ടുണ്ട്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 23,600 രൂപ നഷ്ടപ്പെട്ടതായി ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹോട്ടലി​െൻറ സി.സി.ടി.വി കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം പൊലീസിന് നൽകിയിട്ടുണ്ട്. നേരത്തേ വ്യക്തിവൈരാഗ്യമുണ്ടായിരുന്ന ചിലരാണ് ഹോട്ടൽ തകർത്തതിന് പിന്നിലെന്ന് ഉടമ കെ.പി. പ്രതീഷ് പറഞ്ഞു. photo PKv Hotel പന്തീരാങ്കാവ് ബൈപാസ് ജങ്ഷനിൽ തകർക്കപ്പെട്ട ഹോട്ടൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.