ഹർത്താൽ: നൂറു പേർക്കെതിരെ കേസ്​, ഒരാൾ അറസ്​റ്റിൽ

കോഴിക്കോട‌്: തിങ്കളാഴ‌്ച സംഘടിപ്പിച്ച ഹർത്താലുമായി ബന്ധപ്പെട്ട‌് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്ത വെള്ളയിൽ പൊലീസ് ‌ഒരാളെ അറസ‌്റ്റ് ചെയ്തു. വെള്ളയിൽ പണിക്കർ റോഡ‌് മുസമിലിനെയാണ‌് (26) ചൊവ്വാഴ‌്ച അറസ‌്റ്റ‌് ചെയ‌്തത‌്. ഹർത്താലിൽ മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ‌്റ്റ‌് എന്ന് വെള്ളയിൽ പൊലീസ‌് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.