സൗഹൃദത്തിെൻറ വരകൂട്ടം

സൗഹൃദത്തി​െൻറ വരകൂട്ടം കോഴിക്കോട്: ചിത്രകല സൗഹൃദത്തിലേക്കു നയിച്ച ഒരുകൂട്ടം അധ്യാപികമാരുടെ ചിത്രപ്രദർശനത്തിന് ആർട്ട്ഗാലറിയിൽ തുടക്കമായി. കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപികമാരുടെ കൂട്ടായ്മായ തോട്ട്സ് ഇൻ ഫ്രെയിംസി​െൻറ കീഴിലാണ് പ്രദർശനം തുടങ്ങിയത്. പി.എം. പ്രിയജ, ഇ.കെ. ബിന്ദു, രേഷ്മ ശശി, രേഖ അശോകന്‍, ഷീബ ആനന്ദ്, ഇ. ശ്രീലത, എം.പി. ജെസി എന്നിവരാണ് കൂട്ടായ്മയിലെ ചിത്രകാരികൾ. എണ്ണച്ചായം, അക്രിലിക്, ജലച്ചായം എന്നിവയിൽ തീർത്ത 30ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. അധ്യാപന ജോലിയും വീട്ടുജോലിയും ഒരുപോലെ കൊണ്ടു പോകുമ്പോഴും തങ്ങളിലെ ക്രിയാത്മകത പരിപോഷിപ്പിക്കുന്നതിനായി സമയം കണ്ടെത്തുന്നവരാണ് ഈ അധ്യാപികമാരെല്ലാം. നിരവധി ഗ്രൂപ്, സോളോ ചിത്രപ്രദർശനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. ചിത്രകാരൻ സദു അലിയൂര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. ഏപ്രിൽ 22ന് സമാപിക്കും. photo pk01
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.