ഹർത്താൽ: മാവൂരിൽ 36 പേർ അറസ്​റ്റിൽ

മാവൂർ: അനധികൃതമായി സംഘംചേർന്ന് പ്രകടനം നടത്തിയതിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മാവൂരിൽ ഹർത്താൽ അനുകൂലികളായ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30ഒാടെ മാവൂർ അങ്ങാടിയിൽ നടത്തിയ പ്രകടനത്തെ തുടർന്നാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തേശഷം ഇവരെ പിന്നീട് ആൾജാമ്യത്തിൽ വിട്ടയച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത ഹർത്താൽ മാവൂരിൽ ഭാഗികമായിരുന്നു. മാവൂർ ടൗണിൽ കടകൾ അടഞ്ഞുകിടന്നു. ഏതാനും കടകൾ രാവിലെ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ പ്രകടനമാെയത്തിയതോടെ അവയും അടച്ചു. അതേസമയം, സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ഏതാനും സ്വകാര്യ ബസുകളും സർവിസ് നടത്തി. രാവിെല 8.30ഒാടെ മാവൂർ ബസ് സ്റ്റാൻഡിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു. പൊലീസെത്തിയാണ് സർവിസ് പുനരാരംഭിച്ചത്. രാവിലെ സർവിസ് നടത്തിയ ബസുകളിൽ ചിലത് യാത്രക്കാർ കുറവായതിനാൽ ഉച്ചയോടെ സർവിസ് നിർത്തി. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇൗ ഫോൺനമ്പറുകൾ മാവൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. മാവൂർ-കോഴിക്കോട് റോഡിലെ പെേട്രാൾപമ്പ് രാവിലെ ചിലർ അടപ്പിെച്ചങ്കിലും പൊലീസ് ഇടപെട്ട് പിന്നീട് തുറന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.