നിർത്തിയിട്ട ബൈക്ക്​ കത്തി നശിച്ച നിലയിൽ

നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ ബാലുശ്ശേരി: നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ. ബാലുശ്ശേരി സന്ധ്യ തിയറ്ററിനു സമീപം വിജയ സൗണ്ട്സ് കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ട ബൈക്കാണ് പൂർണമായും കത്തിനശിച്ചത്. വിഷു നാളിൽ സന്ധ്യ തിയറ്ററിൽ സെക്കൻഡ് ഷോ കാണാനെത്തിയവരുെട ബൈക്കുകൾ തിയറ്ററിനു പുറത്ത് റോഡ് സൈഡിലും സമീപത്തെ ഇടവഴിയിലും പാർക്ക് ചെയ്തിരുന്നു. ഇതിലെതേങ്കിലും ആകാമെന്നാണ് കരുതുന്നത്. രാത്രി ഒരു മണിയോടെയാണ് സിനിമ വിടുക. ഇതിനുശേഷമാണ് ബൈക്ക് കത്തിയതെന്നാണ് കരുതുന്നത്. ബൈക്കി​െൻറ നമ്പർപ്ലേറ്റും കാണാനില്ല. ബജാജ് ഡി.ടി.എസ് ട്വിൻ സ്പാർക്ക് മോഡലാണ്. കത്തിയ ബൈക്ക് അന്വേഷിച്ച് ഉടമസ്ഥർ ആരും എത്തിയിട്ടില്ല. ബൈക്ക് നിർത്തിയിട്ടിരുന്ന സമീപത്തെ കടയുടെ ഷട്ടറിന് തീപിടിത്തത്തിൽ നാശം സംഭവിച്ചിട്ടുണ്ട്. ബാലുശ്ശേരി പൊലീസ് കേസെടുത്തു. padam: balu5 ബാലുശ്ശേരി സന്ധ്യ തിയറ്ററിനടുത്ത് ഇടവഴിയിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.