ഹർത്താൽ: കൊടുവള്ളിയിൽ വ്യാപക അക്രമം

പൊലീസിനുനേരെ കല്ലേറ് െപട്രോൾ പമ്പ് അടിച്ചുതകർത്തു ടിയർഗ്യാസ് പൊട്ടിച്ചു 18 പേർ പിടിയിൽ കൊടുവള്ളി: സംസ്ഥാനത്ത് ഹര്‍ത്താലെന്ന സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമം. ഹർത്താലനുകൂലികൾ ബലമായി കടകൾ അടപ്പിക്കുകയും റോഡിൽ തീയിട്ടും മരക്കഷണങ്ങളും കല്ലുകളുമിട്ട് മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കൊടുവള്ളിയിൽ പൊലീസിനുനേരെയും വാവാട് സ​െൻറർ ബസാറിൽ താമരശ്ശേരി ഡിവൈ.എസ്.പിയുടെ വാഹനത്തിനുനേരെയും കല്ലേറുണ്ടായി. കൊടുവള്ളിയിൽ സംഘടിച്ചെത്തിയ ഒരു കൂട്ടം യുവാക്കൾ ദേശീയപാത ഉപരോധിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സാധാരണപോലെ കടകൾ തുറക്കുകയും വാഹനങ്ങൾ സർവിസ് നടത്തുകയും ചെയ്തിരുന്നു. പിന്നീടാണ് സംഘടിച്ചെത്തിയവർ കശ്മീരിൽ പീഡനത്തിനിരയായി മരിച്ച കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുകയും കടകൾ അടപ്പിക്കുകയും റോഡ് തടഞ്ഞ് തടസ്സം സൃഷ്ടിക്കുകയും ചെയ്തത്. ഇതോടെ സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും ഓട്ടം അവസാനിപ്പിച്ചു. വാഹനങ്ങൾ സർവിസ് അവസാനിപ്പിച്ചതോടെ യാത്രക്കാർ ബസ്സ്റ്റാൻഡിലും മറ്റും കുടുങ്ങി ദുരിതത്തിലായി. രാവിലെ എട്ടരയോടെ കൊടുവള്ളിയിലെ െപട്രോൾ പമ്പ് അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികൾ അവിടെയുള്ള െപട്രോൾ അടിക്കുന്ന മെഷീനും കസേരകളും അടിച്ചുതകർത്തു. ജോലിയിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രകടനമായെത്തിയ സമരക്കാർ കൊടുവള്ളി ഓപൺ സ്റ്റേജിനു സമീപം ദേശീയ പാതയിൽ കുത്തിയിരുന്ന് ഉപരോധം തീർത്തു. പൊലീസ് പലവട്ടം സമരത്തി​െൻറ മുൻനിരയിലുണ്ടായിരുന്നവരെ വിളിച്ച് സമരപരിപാടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും മുഖവിലക്കെടുക്കാതെ സമരം ശക്തിപ്പെടുത്തുകയും അക്രമത്തി​െൻറ വഴിയിലേക്ക് നീങ്ങുകയുമായിരുന്നു. ഹർത്താലിന് രാഷ്ട്രീയ പാർട്ടികളുടെയോ മറ്റു സംഘടനകളുടെയോ പിന്തുണയില്ലാത്തതിനാൽ സമരക്കാരെ നിയന്ത്രിക്കാൻ ആരുമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പതിനൊന്നരയോടെ ഹർത്താലിനെ അനുകൂലിക്കുന്നവർ വീണ്ടും സംഘടിച്ച് പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് ഓപൺ സ്റ്റേജിനു സമീപം റോഡ് ഉപരോധിച്ചു. പൊലീസിനുനേരെ ശക്തമായ കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസ് ടിയർഗ്യാസ് പൊട്ടിക്കുകയും ലാത്തിവീശി സമരക്കാരെ വിരട്ടിയോടിക്കുകയുമായിരുന്നു. ഇതോടെയാണ് കൊടുവള്ളിയിൽ അഞ്ചു മണിക്കൂറിലേറെ നീണ്ട തെരുവുസമരത്തിന് അയവുവന്നത്. ദേശീയപാത ഉപരോധിക്കുന്നത് വിഡിയോ പകർത്താനെത്തിയ സ്പൈഡർ നെറ്റ് ജില്ല റിപ്പോർട്ടർ കെ.വി. റാഷിദിനെ ഹർത്താൽ അനുകൂലികൾ ൈകയേറ്റം ചെയ്യുകയും തിരിച്ചറിയൽ കാർഡ് നശിപ്പിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് റാഷിദ് കൊടുവള്ളി പൊലീസിൽ പരാതി നൽകി. വാവാട് സ​െൻററിൽ ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ തീയിട്ട് മാർഗതടസ്സം സൃഷ്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ സഞ്ചരിച്ച ജീപ്പിനുനേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. സംഭവത്തിൽ ജീപ്പി​െൻറ ചില്ലകൾ തകരുകയും ഡിവൈ.എസ്.പിക്ക് പരിക്കേൽക്കുകയും ചെയ്തു. വാവാട് അങ്ങാടിയിൽ ഹർത്താലനുകൂലികൾ മരത്തടികൾ റോഡിലിട്ടും ടയറുകൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. വൈകീട്ടോടെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ച് നിയന്ത്രണവിധേയമാക്കിയത്. പൊലീസ് ലാത്തിവീശിയാണ് സമരക്കാരെ നീക്കിയത്. എളേറ്റിൽ വട്ടോളി, പന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊടുവള്ളി പൊലീസ് 18 പേരെ പിടികൂടി. ആറു കേസുകളിലായി നൂറോളം പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. ഫോട്ടോ: Kdy - 1 കൊടുവള്ളി ഓപൺ സ്റ്റേജിനു സമീപം ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിക്കുന്നു kdy-2 ദേശീയപാതയിൽ വാവാട് സ​െൻററിൽ റോഡിൽ തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ kdy - 3 കൊടുവള്ളിയിലെ െപട്രോൾ പമ്പ് അടച്ചുതകർത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.