ഹർത്താൽ ആഹ്വാനം: മുക്കത്ത് കടകളടപ്പിച്ചു പത്തു മണിയോടെ ഹർത്താൽ പ്രതീതിയായി, നാലുപേർ കസ്​റ്റഡിയിൽ

മുക്കം: ഹർത്താൽ ആഹ്വാനത്തെ തുടർന്ന് സമരാനുകൂലികൾ മുക്കത്ത് കടകളടപ്പിച്ചു. ഇതിനിടെ, മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽനിന്ന് മുൻകരുതലായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെടുന്നനെയുള്ള ഹർത്താൽ പ്രഖ്യാപനം ഹോട്ടൽ വ്യാപാരികളെയും വലച്ചു. മുക്കത്ത് രാവിെല മുതൽ ബസുകളടക്കം വാഹനങ്ങൾ ഓടിയിരുന്നു. പത്തു മണിയോടെ ഹർത്താൽ കാരണം യാത്രക്കാരുടെ കുറവ് അനുഭപ്പെട്ടു. ഇതേതുടർന്ന് ട്രിപ്പുകൾ വെട്ടിച്ചുരുക്കി. ഏതാനും മെഡിക്കൽ ഷോപ്പുകൾ തുറന്നുപ്രവർത്തിച്ചു. തിങ്കളാഴ്ച ദിവസങ്ങളിൽ മുക്കം ട്രഷറിയിൽ നല്ല തിരക്കനുഭവപ്പെടാറുണ്ടെങ്കിലും ഹർത്താലിനെ തുടർന്ന് ഇടപാടുകാരുടെ എണ്ണം വളരെ കുറഞ്ഞു. മദ്റസ വാർഷികം നാളെ മുക്കം: ചേന്ദമംഗലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ 66ാം വാർഷികം വിവിധ പരിപാടികളോടെ ബുധനാഴ്ച വൈകീട്ട് 7.30ന് നടക്കും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസ് വിദ്യാർഥികളുടെ ഖുർആൻ സോഷ്യൽ ഓഡിറ്റ്, സംഗീതശിൽപം, കോൽക്കളി, വട്ടപ്പാട്ട്, ഒപ്പന, പെൺകുട്ടികൾ നയിക്കുന്ന ദഫ്മുട്ട്, സംഘഗാനം, മാപ്പിള ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.