റേഷനരിയുടെ ചോറിന് നിറപ്പകർച്ച; ഭക്ഷ്യസുരക്ഷ വിഭാഗം സാമ്പ്​ൾ ശേഖരിച്ചു

മാവൂർ: റേഷനരി ഉപയോഗിച്ചുണ്ടാക്കിയ ചോറിന് നീലനിറം കണ്ടെത്തിയ മാവൂരിലെ വീട്ടിലും അരി വിതരണം ചെയ്ത റേഷൻകടയിലും ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പ്ൾ ശേഖരിച്ചു. മാവൂർ അടുവാട് മുതിയേരി കാവിൽ കണയംകുന്നുമ്മൽ കൃഷ്ണ​െൻറ വീട്ടിൽനിന്നും അരിവാങ്ങിയ കണിയാത്തുള്ള എ.ആർ.ഡി 102ാം നമ്പർ റേഷൻകടയിൽനിന്നുമാണ് സാമ്പ്ൾ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷ വിഭാഗം തിരുവമ്പാടി സർക്കിളിലെ ഓഫിസർ രഞ്ജിത് പി. ഗോപിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്. കൃഷ്ണ​െൻറ വീട്ടിൽനിന്ന് ഭക്ഷണത്തി​െൻറയും അരിയുടെയും സാമ്പിളെടുത്തു. റേഷൻകടയിൽനിന്ന് കഴിഞ്ഞ മാസം വിതരണംചെയ്ത അരിയുടെ സാമ്പിളാണ് ശേഖരിച്ചത്. ഇവ മലാപ്പറമ്പിലെ റീജനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു. സംഭവത്തി​െൻറ ഗൗരവം കണക്കിലെടുത്ത് എത്രയും പെെട്ടന്ന് പരിശോധനഫലം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമിതമായി അയഡിനും അന്നജവും ചേരുമ്പോഴാണ് സാധാരണ ഭക്ഷണത്തിന് നീലനിറം ഉണ്ടാകുന്നതെന്നും അയഡിൻ എങ്ങനെ ഭക്ഷണത്തിൽ എത്തിയെന്നറിഞ്ഞാൽ മാത്രമേ നിറംമാറ്റം സംബന്ധിച്ച് നിഗമനത്തിലെത്താനാവൂ എന്നും അവർ അറിയിച്ചു. കൃഷ്ണ​െൻറ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷം വേവിച്ച് രാത്രി ഭക്ഷിച്ചതിൽ ബാക്കിവന്നത് പിറ്റേന്ന് രാവിലെ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാൻ എടുത്തപ്പോഴാണ് നിറംമാറ്റം ശ്രദ്ധയിൽപെടുന്നത്. സമയം വൈകുന്നതിനനുസരിച്ച് നീലനിറവും ഗന്ധവും രൂക്ഷമായിരുന്നു. ശനിയാഴ്ച ഉച്ചക്ക് വീണ്ടും പരീക്ഷണാർഥം പാചകം ചെയ്തുനോക്കിയിരുന്നു. ഞായറാഴ്ച രാവിലെയായതോടെ ഇതിനും നിറംമാറ്റമുണ്ടായി. മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഉസ്മാൻ, കെ. കവിതാഭായ്, അംഗം കെ. ഉണ്ണികൃഷ്ണൻ, കെ.സി. വത്സരാജ് എന്നിവരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.