ഹർത്താൽ

കുറ്റിക്കാട്ടൂർ: സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രചരിച്ച കുറ്റിക്കാട്ടൂരിലും ആചരിച്ചു. തിങ്കളാഴ്ച രാവിലെ കടകളടപ്പിക്കാൻ ശ്രമിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചില വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെയും പൊലീസ് വിരട്ടിയോടിച്ചു. വ്യാപാരി സംഘടനയുടെ ആജ്ഞ നടപ്പിൽവരുത്താതെ ചിലർ അടക്കാൻ ശ്രമിച്ചതിലും നേരിയ തോതിൽ വാക്കേറ്റമുണ്ടായി. ലഹരിക്കെതിരെ ബോധവത്കരണം സംഘടിപ്പിച്ചു കുറ്റിച്ചിറ: നോര്‍ത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ ലഹരി മുക്ത തെക്കേപ്പുറം പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണം സംഘടിപ്പിച്ചു. നോര്‍ത്ത് ഇടിയങ്ങര െറസിഡൻറ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. സുല്‍ഫിക്കര്‍ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ക്കിടയിലെ അസ്വാഭാവികമായ പെരുമാറ്റങ്ങളില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഠന സെഷനു നേതൃത്വം നല്‍കിയ എക്‌സൈസ് സിവില്‍ ഓഫിസര്‍ സന്തോഷ് ചെറുവോട്ട് അഭിപ്രായപ്പെട്ടു. കെ.എം. സാദിക്ക്, അബ്ദുറഹ്മാന്‍, പി.ബി.വി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി അംഗങ്ങെളയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി.ബി.വി. അബൂബക്കര്‍ (പ്രസി), കെ.എം. അഷ്‌റഫ്, ബി.എം. അനസ് (വൈസ് പ്രസി), കെ.വി. സുല്‍ഫിക്കര്‍ അലി (ജന. സെക്ര), സി.വി. കാബില്‍, ഡി. മുഹമ്മദ് ഫാരിസ് (ജോ. സെക്ര), പി. അബ്ദുറഹ്മാന്‍ (ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.