സ്കൂൾ നവീകരണത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്

മുക്കം: മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ എച്ച്.എസ്. എസ് സ്കൂൾ നവീകരണത്തിന് പൂർവ വിദ്യാർഥികളുടെ സഹായ ഹസ്തം. ഹയർ സെക്കൻഡറി വിഭാഗം ആദ്യ ബാച്ചിലെ വിദ്യാർഥികളാണ് പത്തു വർഷങ്ങൾക്കിപ്പുറം ഒരുമിച്ചുകൂടുന്നതി​െൻറ ഭാഗമായി സ്കൂളി​െൻറ ഭൗതിക സൗകര്യ വികസനത്തിന് സഹായം വാഗ്ദാനം ചെയ്തത്. ആദ്യ ഗഡുവായ 50,000 രൂപ പ്രഥമ ബാച്ച് വിദ്യാർഥികളായ ടി .എം. മുഹമ്മദ് നൗഫൽ , വി. അബാൻ , ഷമീന എന്നിവർ ചേർന്ന് സ്കൂൾ മാനേജർ വി. ഇ. മോയിമോൻ ഹാജിക്ക് കൈമാറി . മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡൻറ് വി. ഉമ്മർകോയ ഹാജി , മുൻ പ്രിൻസിപ്പൽ പി .വി. ഷാനവാസ് , പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം , പി .പി. മോനുദ്ദീൻ, ഒ .വി. അനൂപ് എന്നിവർ സംസാരിച്ചു . എ. മറിയംബി , ഇ. കെ. മുഹമ്മദ് ഷമീർ , ടി .വി. വീണ , എം .പി. ജാസ്മിൻ, എം .പി. റോബിൻ ഇബ്രാഹിം , എം .എം .ഒ. ഫൈസൽ , കെ .കെ. ഷൗക്കത്ത് എന്നിവർ സംബന്ധിച്ചു. photo MKMUC 4 മണാശ്ശേരി എം .കെ .എച്ച് .എം .എം. ഒ സ്കൂൾ നവീകരണത്തിന് പൂർവ വിദ്യാർഥികൾ നൽകുന്ന ഫണ്ടി​െൻറ ആദ്യ ഗഡു പൂർവ വിദ്യാർഥി പ്രതിനിധികളിൽനിന്ന് സ്കൂൾ മാനേജർ വി .ഇ. മോയിമോൻ ഹാജി ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.