ചേന്ദമംഗലൂരിൽ ആഘോഷമായി ഗ്രാമച്ചന്ത

ചേന്ദമംഗലൂർ: പൊതുവേദി കൂട്ടായ്മ വിഷുത്തലേന്ന് സംഘടിപ്പിച്ച ഗ്രാമച്ചന്ത ചേന്ദമംഗലൂരിൽ ആഘോഷമായി മാറി. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ അങ്കണത്തിൽ നടന്ന ചന്തയിൽ പ്രദേശത്തെ ഡസനോളം െറസിഡൻറ്സ് കൂട്ടായ്മകളും നൂറോളം വ്യക്തികളും പങ്കെടുത്തു. നെല്ല്, കുമ്പളം, വഴുതന, കപ്പ, മാങ്ങ, പയർ, കണിവെള്ളരി, പടവലം തുടങ്ങി ധാരാളം ജൈവ വിളകൾക്കൊപ്പം കണിക്കൊന്നയും മുറവും കത്തിയും കൊട്ടയും വിൽപനക്കെത്തിയിരുന്നു. ജീരക കഞ്ഞിയും പായസവും അച്ചാറും ഉപ്പിലിട്ടതും പലഹാരങ്ങളും വിവിധ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. വിളകൾ സ്വന്തമാക്കാൻ വെളുപ്പിനുതന്നെ അയൽനാടുകളിൽ നിന്ന് പോലും ആളുകൾ ചന്തക്കെത്തി. സ്ത്രീകളും കുട്ടികളും ഉൾെപ്പടെയുള്ള വൻ കച്ചവടസംഘം ഗ്രാമച്ചന്തയുടെ മുഖ്യ ആകർഷണമായിരുന്നു. പൊതുവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ജൈവകൃഷി പ്രോത്സാഹനത്തി​െൻറ ഭാഗമായാണ് സമ്മാന -സഹായ വിതരണവും ഗ്രാമച്ചന്തയും സംഘടിപ്പിച്ചത്. ജൈവ പച്ചക്കറി കൃഷി മത്സരത്തിൽ ആറ്റുപുറം, പയ്യടി, തീരം െറസി. അസോസിയേഷനുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗത കൃഷിമത്സരത്തിൽ എൻ.കെ. ഫാത്തിമ, സി.ടി. ആമിന ലത്തീഫ്, ജമീല വൈറ്റ് ഹൗസ്, മൈമൂന കരീം, കെ.ടി. ഷബീബ എന്നിവർ സമ്മാനങ്ങൾ നേടിയെടുത്തു. മികച്ച രീതിയിൽ ജൈവകൃഷി ചെയ്യുന്ന ഉസ്മാൻ മുട്ടേത്ത്, എൻ.കെ. ഫാത്തിമ, ആമിന അബ്ദുല്ലത്തീഫ് എന്നിവരെ പ്രത്യേകം ആദരിച്ചു. ജൈവ കൃഷിയിൽ ഏർപ്പെട്ട നൂറോളം വ്യക്തികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബന്ന ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി. ലീല, ശഫീഖ് മാടായി, ഗഫൂർ മാസ്റ്റർ, അനിൽ മാസ്റ്റർ, വിധികർത്താക്കളായ റിട്ട. കൃഷി ഓഫിസർ രാജൻ മാമ്പറ്റ, രാമചന്ദ്രൻ മാസ്റ്റർ, മഹല്ല് പ്രസിഡൻറ് കെ. സുബൈർ, കെ.പി. വേലായുധൻ, ടി. ഉണ്ണിമോയി എന്നിവർ സംസാരിച്ചു. photo: gramma chantha.jpg പൊതുവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രാമച്ചന്തയിൽനിന്ന് gramma chantha inaug.jpg ചേന്ദമംഗലൂരിൽ പൊതുവേദി സംഘടിപ്പിച്ച ഗ്രാമച്ചന്ത മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.