നഗരാതിർത്തികളിൽ സ്വാഗതമോതി കമാനങ്ങൾ

കോഴിക്കോട്: നഗരത്തിലേക്ക് വരുന്നവർക്ക് സ്വാഗതമോതി ദേശീയ പാതയോരത്ത് കോർപറേഷൻ സ്ഥാപിച്ച കമാനങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. ദേശീയ പാതയിൽ തെക്കും വടക്കും അറ്റത്ത് നഗരപരിധി ആരംഭിക്കുന്നിടത്താണ് കമാനങ്ങൾ ഉയർന്നത്. എലത്തൂരിൽ കോരപ്പുഴ പലത്തിന് തെക്കും ഫറോക്കിൽ പൊതുമരാമത്ത് െറസ്റ്റ് ഹൗസിന് സമീപത്തുമാണ് കമാനങ്ങൾ. എലത്തൂരിലെ പ്രവേശനകമാനം തിങ്കളാഴ്ച രാവിലെ 10ന് മേയർ തോട്ടത്തിൽ രവീന്ദ്രനും ഫറോക്കിലേത് ചൊവ്വാഴ്ച രാവിലെ 8.30ന് ഡെപ്യൂട്ടി മേയർ മീരാദർശകും ഉദ്ഘാടനം ചെയ്യും. ഫറോക്ക് നഗരസഭ അതിർത്തിയിൽ ഫറോക്ക് പുഴയോരത്തും ചേമഞ്ചേരി പഞ്ചായത്ത് അതിർത്തിയിൽ കോരപ്പുഴയോരത്തുമാണ് കമാനം. 2016-17 ജനകീയാസൂത്രണ പദ്ധതിയിൽ കോർപറേഷ​െൻറ പ്രധാന അതിർത്തികളിൽ സ്വാഗത കമാനങ്ങൾ പണിയാൻ 10 ലക്ഷം വകയിരുത്തിയിരുന്നു. മൊത്തം 7.22 ലക്ഷം ചെലവിലാണ് രണ്ട് കമാനങ്ങളും പൂർത്തിയാക്കിയത്. കോൺക്രീറ്റിൽ തീർത്ത് ചെങ്കൽ മാതൃകയിലുള്ള ക്ലാഡിങ് ടൈലുകൾ വിരിച്ച കമാനങ്ങളിൽ നഗരസഭയുടെ പേര് സ്റ്റീൽ അക്ഷരങ്ങളിൽ കൊത്തിയ നിലയിലാണ്. ദേശീയപാത വിഭാഗത്തി​െൻറ പ്രത്യേക അനുമതിയോടെയാണ് നിർമാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.