'അം​േബദ്​കറുടെ സ്വപ്​നം പുലർന്നു'

കോഴിക്കോട്: അയിത്തവും അവശതകളും പരിഹരിക്കുക മാത്രമല്ല, പിന്നാക്കവിഭാഗത്തിന് അധികാര കേന്ദ്രങ്ങളിലും ഇടംലഭിക്കണമെന്ന അംബേദ്കർ സ്വപ്നമാണ് ഭാരതം യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി ജില്ല അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. എസ്‌.സി മോര്‍ച്ച സംഘടിപ്പിച്ച അംബേദ്കര്‍ ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌.സി മോര്‍ച്ച ജില്ല പ്രസിഡൻറ് പി. സിദ്ധാർഥന്‍ അധ്യക്ഷത വഹിച്ചു. കെ.വി. കുമാരൻ, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണൻ, സി.കെ. വിനോദ്, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണൻ, ഇ. പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.