സീബ്രാലൈനിൽ പൊതുജനങ്ങൾക്ക് ഭയമില്ലാതെ മുറിച്ചുകടക്കാൻ സൗകര്യമാക്കണം

മുക്കം: പി.സി ജങ്ഷനിലെ സിബ്ര ലൈനിലൂടെ പൊതുജനങ്ങൾക്ക് ഭീതിയില്ലാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ടീൻ ഇന്ത്യ ഹൈസ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മ മുക്കം എസ്.ഐ കെ.പി.അഭിലാഷിന് നിവേദനം നൽകി. വാഹനങ്ങളുടെ കുതിച്ചുവരവ് കാരണം പി.സി ജങ്ഷനിലെ സിബ്രാ ലൈനിലൂടെ കടന്നുപോകണമെങ്കിൽ ജീവൻ പണയംവെക്കണം. മതിയായ പൊലീസ് സംവിധാനത്തി​െൻറ അഭാവവും വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അവബോധമില്ലാത്തതുമാണ് പ്രശ്നത്തിനുള്ള കാരണം. ഈ പ്രശ്നം ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ടീൻ ഇന്ത്യ ജില്ല വൈസ് ക്യാപ്റ്റൻ ശാദ് മുഹമ്മദ്, ഏരിയാ കമ്മറ്റിയംഗം അമൽ ഹുസൈൻ, മുക്കം യൂനിറ്റ് ക്യാപ്റ്റൻ എസ് സിദാൻ, സെക്രട്ടറി മുഹമ്മദ് ഇഹ്സാൻ, ഷാഹിദ്, ഷാനിൽ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.