പൂനൂര്‍ ജി.എല്‍.പി സ്കൂള്‍ നവതി ആഘോഷം

പൂനൂര്‍: ജി.എല്‍.പി സ്കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷപരിപാടികളുടെ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി.ബിനോയ്‌ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെംബര്‍മാരായ സി.പി.രമ, എന്‍.കെ.ബാബു, ശശീന്ദ്രന്‍ കരിന്തോറ, സാജിത, ബി.പി.ഒ. കെ.പി.സഹീര്‍, നാസര്‍എസ്റ്റേറ്റ്മുക്ക്, ടി.സി.രമേശന്‍ മാസ്റ്റര്‍, സി.പി.സുരേന്ദ്രന്‍, പി.കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍നിന്ന്‍ വിരമിക്കുന്ന പ്രധാനാധ്യാപിക ആശക്ക് യാത്രയയപ്പ് നല്‍കി. പി.എസ്.സി പരീക്ഷയില്‍ റാങ്ക്നേടിയ പൂര്‍വ വിദ്യാര്‍ഥിനി സ്വാതിലക്ഷ്മിയെ അനുമോദിച്ചു. മജീദ്‌ മാസ്റ്റര്‍ സ്വാഗതവും പി.കെ.ഉസ്മാന്‍ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.