മൺകുഴിയിലെ മത്സ്യകൃഷിക്ക് വിജയക്കൊയ്ത്ത്​

പന്തീരാങ്കാവ്: പെരുമണ്ണ തെേക്കപ്പാടം മൺകുഴിയിലൊരുക്കിയ മത്സ്യകൃഷി വിഷുവി​െൻറ തലേന്ന് വിളവെടുത്തു. വർഷങ്ങളായി വെള്ളം കെട്ടിക്കിടക്കുന്ന ഒന്നര ഏക്കറോളം സ്ഥലത്ത് രണ്ടിടങ്ങളിലായാണ് കൃഷി നടത്തിയത്. പി. ഹരിഹരൻ, ടി. നിസാർ, എം. ഷംസുദ്ദീൻ, ഐ.സി. ഷമീർ എന്നിവർ ചേർന്നാണ് മത്സ്യകൃഷി തുടങ്ങിയത്. കട്ല, രേഹു, ഫിലോപിയ തുടങ്ങിയവയാണ് കൃഷി ചെയ്തത്. മലപ്പുറം െപാലീസ് സൂപ്രണ്ട് ദീപേഷ് കുമാർ ബെഹറ പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ മുഹമ്മദ് ഹാജിക്ക് മത്സ്യം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ആധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.എ. പ്രതീഷ് സംസാരിച്ചു. photo: Peru Fish പെരുമണ്ണ തെക്കേ പാടത്ത് മൺകുഴിയിലൊരുക്കിയ മത്സ്യകൃഷിയുടെ വിളവെടുപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.