പ്രബോധനത്തിലൂടെ മാത്രമേ ധാര്‍മിക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ

പ്രബോധനത്തിലൂടെ മാത്രമേ ധാര്‍മിക സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ കോഴിക്കോട്: പ്രബോധനത്തിലൂടെ മാത്രമേ ധാര്‍മികതയിലൂന്നിയ മതേതരമൂല്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ എന്ന് വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് . വിസ്ഡം കോഴിക്കോട് സിറ്റി മേഖല സമിതി വിസ്ഡം ഇസ്ലാഹീ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എ. ഐദീദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി. മമ്മദ് കോയ, കെ. മൊയ്തീന്‍ കോയ, വി.ടി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി.സി. ജംസീര്‍, എ.എം. അബ്ദുസമദ്, കെ.വി. അബ്ദുല്‍ മജീദ്, സി.വി. കാബില്‍ എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം യൂത്ത് മേഖല പ്രസിഡണ്ട് കെ.വി. മുഹമ്മദ് ഷുഹൈബ് സ്വാഗതവും സെക്രട്ടറി വി. സ്വാബിര്‍ നന്ദിയും പറഞ്ഞു. TK Ashraf Inaugurating WISDOM Islahi Centre.jpg വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സിറ്റി മേഖല സമിതി തങ്ങള്‍സ് രോഡില്‍ ആരംഭിച്ച വിസ്ഡം ഇസ്ലാഹീ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.