സമസ്​ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സമ്മേളനം 14 മുതൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) ജില്ല സമ്മേളനം ശനിയാഴ്ച മുതൽ 17വരെ അരയിടത്തുപാലത്തെ ശംസുൽ ഉലമ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ ഒമ്പതിന് കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും. 15ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻറ് അസീൽ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളൻറിയർ മാർച്ച് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഫ്ലാഗ് ഒാഫ് െചയ്യും. 16ന് രാവിലെ 9.30ന് മുഅല്ലിം തസ്വീദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും 17ന് രാവിലെ ഒമ്പതിന് 'മദ്റസ മാനേജ്മ​െൻറ് ലീഡേഴ്സ് പാർലമ​െൻറ്' സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരും ൈവകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം െചയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.െക. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. ജില്ല ജനറൽ സെക്രട്ടറി പി. ഹസൈനാർ ഫൈസി, കെ.പി. കോയ, സൈനുൽ അബിദീൻ തങ്ങൾ, ഫർഹാൻ മില്ലത്ത്, എൻ.എം. അഷ്റഫ് ബാഖവി, ആർ.വി. സലീം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.