ആസിഫ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി ^ഫ്രറ്റേണിറ്റി മൂവ്മെൻറ്

ആസിഫ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട്: 'ആസിഫ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ്പരിവാറെന്ന് അദ്ദേഹം പറഞ്ഞു. എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്നവരെ സംരക്ഷിക്കാൻ ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തിൽ ഹിന്ദു ഏകത മഞ്ച് എന്ന ഭീകരസംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാെണന്ന് ജില്ല പ്രസിഡന്റ നഈം ഗഫൂർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ടി.സി. സജീർ സ്വാഗതവും ജോയൻറ് സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. പ്രകടനത്തിന് സെക്രേട്ടറിയറ്റ് അംഗങ്ങളായ മുജാഹിദ് മേപ്പയൂർ, ഗസ്സാലി വെള്ളയിൽ, റഈസ് കുണ്ടുങ്ങൽ, വാഹിദ് കുന്ദമംഗലം, അൻഷാദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.