കെ.എസ്​.ഇ.ബി ഉദ്യോഗസ്​ഥരുടെ നിരുത്തരവാദിത്തം; അപകടം വിളിച്ചുവരുത്തി ട്രാൻസ്​ഫോർമറുകൾ

മെഡിക്കൽ കോളജ്: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിരുത്തരവാദ നിലപാട് പൊതുസ്ഥലത്ത് അപകടം വിളിച്ചുവരുത്തുന്നു. മുണ്ടിക്കൽ താഴത്തിനടുത്തുള്ള റോഡരികിലെ ട്രാൻസ്ഫോർമറുകളാണ് അപകടമുയർത്തി നിൽക്കുന്നത്. സുരക്ഷവേലി പോലുള്ള സംവിധാനങ്ങളില്ലാതെയാണ് നൂറുകണക്കിനു പേർ കടന്നുപോകുന്ന റോഡി​െൻറ രണ്ടിടങ്ങളിലായി ട്രാൻസ്ഫോർമറുകൾ നിൽക്കുന്നത്. ഇത് വൻ അപകട ഭീഷണിയുയർത്തുന്നു. മുണ്ടിക്കൽ താഴത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന റോഡിലെ കാളാണ്ടിത്താഴത്തേക്കുള്ള പുതിയ റോഡ് ജങ്ഷനിലെ ട്രാൻസ്ഫോർമറാണൊന്ന്. രണ്ടാമത്തേത് മുണ്ടിക്കൽ താഴത്തുനിന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലേക്ക് പോകുന്ന റോഡിൽ കോട്ടംപറമ്പ് എ.എം.എൽ.പി സ്കൂളിനടുത്തുള്ളതാണ്. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളിനടുത്താണ് സുരക്ഷ വേലിപോലുമില്ലാത്ത ട്രാൻസ്ഫോർമർ. കുട്ടികൾക്കുപോലും കൈയെത്തും അകലത്തിലാണ് ട്രാൻസ്ഫോമറി​െൻറ ഫ്യൂസുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.