കുടുംബശ്രീ കലോത്സവം

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കലോത്സവത്തിൽ 68 പോയേൻറാടെ മരഞ്ചാട്ടി വാർഡ് ഒന്നാസ്ഥാനം നേടി. 59 പോയൻറുകൾ നേടി പൂവാറൻതോട് വാർഡ് രണ്ടാമതെത്തി. കലോത്സവം പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ റജി ജോൺ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരികിലംതറപ്പേൽ, മേരി തങ്കച്ചൻ, ഏലിയാമ്മ ഇടമുളയിൽ, ജിജി കട്ടക്കയം, കൂമ്പാറ ബേബി, സോമനാഥൻ കുട്ടത്ത്, ജയേഷ് സ്രാമ്പിക്കൽ, സഫിയ ഹലീൽ, ലീലാമ്മ ദേവസ്യ, സോളി ജെയ്സൻ, റോസമ്മ അഗസ്റ്റിൻ, വസന്ത രാജൻ, ജംഷീന, ശ്രീജ ബാബു, ഷീജ മനോജ്, സക്കീന സലീം, സുമതി രാജൻ എന്നിവർ സംസാരിച്ചു. കായികോപകരണങ്ങൾ നൽകി തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് ജില്ല പഞ്ചായത്ത് കായികോപകരണങ്ങൾ നൽകി. കായികോപകരണ വിതരണവും അക്കാദമി അവധിക്കാല ക്യാമ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെയ്റ്റ് ട്രെയിനിങ് ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി.അഗസ്റ്റിനും സാൻറ് ട്രാക്ക് ജില്ല പഞ്ചായത്തംഗം അന്നമ്മ മാത്യുവും ഉദ്ഘാടനം ചെയ്തു. മികച്ച കായികപരിശീലന കേന്ദ്രമായി െതരഞ്ഞെടുക്കപ്പെട്ട മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികളായ ജോസ് മാത്യു, ടി.ടി. കുര്യൻ എന്നിവരെ ആദരിച്ചു. കായിക താരങ്ങൾക്ക് മോട്ടിവേഷൻ ക്ലാസിന് ടി.ടി. ജോസഫ് നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് സെക്രട്ടറി ഫിലിപ്പ്, വിൽസൺ താഴത്തുപറമ്പിൽ, ടോമി ചെറിയാൻ, ടി.ജെ.കുര്യാച്ചൻ, ബെന്നി ലൂക്കോസ്, മേഴ്സി മൈക്കിൾ, പി.കെ.സോമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.