അഗതി, അനാഥ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം

കൊടിയത്തൂർ: അഗതി, അനാഥ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ പഞ്ചായത്ത് പഠനക്യാമ്പ് ആവശ്യപ്പെട്ടു. ചെറുവാടി ചാലിയാർ പുഴയുടെ തീരത്ത് ഉമറലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന ക്യാമ്പ് സമസ്ത മാനേജർ കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വൈത്തല അബൂബക്കർ അധ്യക്ഷത വഹിച്ചു. റേഞ്ച് പ്രസിഡൻറ് അബ്ദുറഹ്മാൻ ലത്വീഫി പതാക ഉയർത്തി. മുഹമ്മദ് ഫൈസി പ്രാർഥന നടത്തി. കെ.വി. അബ്ദുറഹ്മാൻ, നടുക്കണ്ടി അബൂബക്കർ, പി.ജി. മുഹമ്മദ്, സി.കെ. ബീരാൻകുട്ടി, എസ്.എ. നാസർ, മൊയ്തീൻ പുത്തലത്ത്, മുഹ്സിൻ അസ്ഹരി, സി.ടി. അബ്ദുൽ മജീദ്, എ.കെ. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. ടി.എ. ഹുസൈൻ ബാഖവി, ആസിഫ് വാഫി വയനാട് എന്നിവർ ക്ലാസെടുത്തു. അമ്പലകണ്ടി മുഹമ്മദ് ഷരീഫ്, യൂസുഫ് ഫൈസി, കെ. സ്വാദിഖ്, ഷബീർ മുസ്ലിയാർ, മോയിൻകുട്ടി കുളങ്ങര, മമ്മദ്.കെ, മൂസ മുസ്ലിയാർ, ആഷിഖ് ചാലക്കൽ എന്നിവർ നേതൃത്വം നൽകി. കൺവീനർ പി.പി. മുജീബ് സ്വാഗതവും മുഹമ്മദ് ഷാഫി കെ. നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.