ജൈവ പച്ചക്കറികൃഷി വിളവെടുപ്പ്

നരിക്കുനി: പുന്നശ്ശേരി കല്ലാരംകെട്ടിൽ ഒരു ഏക്കർ തരിശുഭൂമിയിൽ കൃഷിചെയ്ത പച്ചക്കറി വിളവെടുപ്പ് കാക്കൂർ കൃഷി ഓഫിസർ കെ. നിഷ ഉദ്ഘാടനം ചെയ്തു. കാലിവളം ജീവാമൃതം, മത്തി-ശർക്കര മിശ്രിതം, വേപ്പ്-വെളുത്തുള്ളി മിശ്രിതം എന്നിവയാണ് കൃഷിക്ക് ഉപയോഗിച്ചത്. പരമ്പരാഗത കൃഷി വികാസ യോജന പദ്ധതിയിൽനിന്ന് ലഭിച്ച പരിശീലനമാണ് കർഷകർക്ക് പ്രചോദനമായത്. രാസവളങ്ങളും കീടനാശിനിയും പൂർണമായി ഒഴിവാക്കിയാണ് ഇവിടെ കൃഷിചെയ്യുന്നത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരായ ജൈസൽ, വിജു, റിസോഴ്സ് പേഴ്സൻ എം.വത്സല എന്നിവർ കർഷകരെ സഹായിക്കുന്നു. വിളവെടുപ്പുത്സവത്തിൽ കൺവീനർ സുനിൽകുമാർ, ടി.പി.ബാബു, ശ്രീധരൻ, ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു. കാവിൽകോട്ട-കൂളിപ്പാറ-പാലോളിത്താഴം റോഡ് ഉദ്ഘാടനം നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കാവിൽകോട്ട-കൂളിപ്പാറ-പാലോളിത്താഴം റോഡ് ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.സി.അബ്്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ശശി ചക്കാലക്കൽ, വി.സി.റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, കെ.കെ.ശ്യാമള, സാബിറ മൊടയാനി, പി.കെ.സുലൈമാൻ, പി.ബുഷ്റ, എ.പി.അബ്്ദുറഹ്മാൻ കുട്ടിഹാജി എന്നിവർ സംസാരിച്ചു. ഷംസിയ മലയിൽ സ്വാഗതവും എം.മൻസൂർ നന്ദിയും പറഞ്ഞു. വിഷുവിളക്കുത്സവം നരിക്കുനി: തെച്ചോട്ട് പള്ള്യാറക്കോട്ട ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തി​െൻറ ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് ജില്ല പഞ്ചായത്ത് മെംബർ വി.ഷക്കീല ഉദ്ഘാടനം ചെയ്തു. പി.രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ചോണോട്ട് വാസുദേവൻ നമ്പൂതിരി, കെ.ബാലൻ, എം.എം.വെള്ളൻ കുട്ടി, പി.പി.ചോയിക്കുട്ടി എന്നിവരെ ആദരിച്ചു. സുനിൽ കുമാർ കട്ടാടശ്ശേരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.