ശുചീകരണ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന അഭിമുഖം മാറ്റിവെച്ച നടപടി പുനഃപരിശോധിക്കണം

ഫറോക്ക്: നഗരസഭയിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അഭിമുഖം മാറ്റിവെച്ച ഫറോക്ക് നഗരസഭ ചെയർപേഴ്സ​െൻറ നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം വെച്ചിരുന്നത്. ഫറോക്ക് ടൗൺ ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞ് ചീഞ്ഞുനാറുന്ന അവസ്ഥ നിലനിൽക്കുന്നതിനാലാണ് മാർച്ച് 17ന് ചേർന്ന കൗൺസിൽ യോഗം ചർച്ച ചെയ്ത് അഞ്ചു തൊഴിലാളികളെ നിയമിക്കുന്നതിന് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്ന് ലിസ്റ്റ് ആവശ്യപ്പെട്ടത്. തുടർന്ന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതി​െൻറ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് തീയതി കണ്ടത്. ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, ഡെപ്യൂട്ടി ചെയർമാൻ എന്നിവരെ ഇൻറർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താലാണ് ചെയർപേഴ്സൻ അഭിമുഖം റദ്ദാക്കിയതായി മാധ്യമങ്ങൾക്ക് വിവരം നൽകിയതെന്ന് എൽ.ഡി.എഫ് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഇക്കാര്യം സെക്രട്ടറി അറിഞ്ഞിട്ടില്ലെന്നും ചെയർപേഴ്സ​െൻറ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. ഒരിക്കലെടുത്ത തീരുമാനം മാറ്റണമെങ്കിൽ ചുരുങ്ങിയത് മൂന്നു മാസം കഴിയണം. ഫലത്തിൽ മൂന്നു മാസത്തേക്ക് ശുചീകരണ തൊഴിലാളികളെ നിയമിച്ച് ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിന് ഭരണസമിതി തന്നെ തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ഇ. ബാബുദാസൻ, എം. സുധർമ, പ്രകാശ് കറുത്തേടത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.