കാനഡയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; പ്രതി അറസ്​റ്റിൽ

കോഴിക്കോട്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പുതിയങ്ങാടി കോയറോഡ് സ്വദേശിയും പന്തീരങ്കാവ് കൈലമഠം എൽ.പി സ്കൂളിന് സമീപം താമസക്കാരനുമായ നിക്കി റോബർട്ട് ആർണോൻ (33) അറസ്റ്റിലായി. നടക്കാവ് എസ്.െഎ സജീവനും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊയിലാണ്ടി സ്വദേശി പ്രശാന്തി​െൻറ നാലു ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ എരഞ്ഞിപ്പാലം സ്വദേശി വിജോയിയുടെ 1,90,000 രൂപയും കൊയിലാണ്ടി സ്വദേശി സുമീറി​െൻറ മൂന്നര ലക്ഷം രൂപയും പ്രതി കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി കൈക്കലാക്കിയതായി മനസ്സിലായി. സമർഥമായി സംസാരിച്ച് ഇരകളെ വീഴ്ത്തുന്ന പ്രതി കാനഡയിലെ വൻകിട ഹോട്ടലുകളിൽ രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ ശമ്പളം വാഗ്ദാനം ചെയ്ത് വിസ ശരിയാക്കുന്നതിന് പണം ആവശ്യപ്പെട്ട് അക്കൗണ്ട് നമ്പർകൈമാറി പണം കൈക്കലാക്കി മുങ്ങുകയാണ് ചെയ്യുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.െഎ അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ കെ. രാജൻ, സി.പി.ഒമാരായ കെ. ഹാദിൽ, വി.കെ. ആഷിക് റഹ്മാൻ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.