ചേരിപ്പാടത്ത് പച്ചക്കറികൃഷി വിളവെടുപ്പ്

പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിൽ ചേരിപ്പാടത്ത് പച്ചക്കറി കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. ഹസീന ഉദ്ഘാടനം ചെയ്തു. ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സ്, വാർഡ് മെംബർ ജയരാജൻ എന്നിവർ സംസാരിച്ചു. പ്രദേശവാസികളായ പ്രിയൻ, മോഹൻദാസ്, സുബ്രഹ്മണ്യൻ, രഘു, മനോജ്, മുരളീധരൻ എന്നിവർ ചേർന്നാണ് 30 സ​െൻറ് വയലിൽ ജൈവ പച്ചക്കറി കൃഷി നടത്തിയത്. മൂന്നു വർഷമായി ഇവർ കൃഷിയിൽ സജീവമാണ്. നാടൻ പച്ചക്കറികൾക്ക് പുറമെ ഇത്തവണ വത്തക്ക, നിലക്കടല തുടങ്ങിയവയും വളർത്തിയിട്ടുണ്ട്. ഇളവൻ, വെണ്ട, കണിവെള്ളരി, പയർ തുടങ്ങിയവ വിളവെടുത്തു. കൃഷിഭവ​െൻറയും പഞ്ചായത്തി​െൻറയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.