സാങ്കേതികവിദ്യ വളരുമ്പോഴും മനുഷ്യൻ കൂടുതൽ സ്വാർഥൻ ^ഒ. അബ്്ദുറഹിമാൻ

സാങ്കേതികവിദ്യ വളരുമ്പോഴും മനുഷ്യൻ കൂടുതൽ സ്വാർഥൻ -ഒ. അബ്്ദുറഹിമാൻ താമരശ്ശേരി: സാങ്കേതിക വിദ്യ വളരുമ്പോഴും മനുഷ്യൻ കൂടുതൽ സ്വാർഥനായി കാണപ്പെടുന്നെന്നും സാമൂഹിക ജീവി എന്നതിലപ്പുറം മനുഷ്യരാണെന്ന തിരിച്ചറിവ് ഓരോരുത്തരും കൈവരിക്കലാണ് പുതിയ കാലഘട്ടത്തിനാവശ്യമെന്നും മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്്ദുറഹിമാൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടത്തുന്ന 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് -ഹൃദയങ്ങളിലേക്കൊരു യാത്ര ' കാമ്പയിൻ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിയും വികസനവും പറയുമ്പോഴും മനുഷ്യമനസ്സുകൾ ചെറുതായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും അനാരോഗ്യകരമായ മത്സരങ്ങളാണ്. വേവലാതികളും പരിഭവങ്ങളും സ്വാസ്ഥ്യംകെടുത്തുന്നു. സ്രഷ്ടാവിനെയും സൃഷ്ടിയെയും കൃത്യമായി മനസ്സിലാക്കുകയാണ് സ്വസ്ഥതക്കുള്ള പരിഹാരം. വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടു മാത്രമേ നാട്ടിൽ സമാധാനവും നീതിയും നിലനിർത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. അബ്്ദുൽ ഹക്കീം നദ്വി വിഷയം അവതരിപ്പിച്ചു. ടി. ഭാസ്കരൻ , കെ. പ്രഭാകരൻ നമ്പ്യാർ, ആർ.സി. സാബിറ, കെ.സി. അൻവർ, പി.കെ. നുജൈം, സുബ്ഹാൻ ബാബു, വി.കെ. റഷീദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എം. ബാലകൃഷ്ണൻ നായർ, ഡോ. പി.കെ. മുഹ്സിൻ എന്നിവരെ അനുമോദിച്ചു. എം.എ. യൂസുഫ് ഹാജി ഉപഹാരം സമർപ്പിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.