സർഗവസന്തം കവിത ക്യാമ്പ് തുടങ്ങി

കോഴിക്കോട്: കവിത സൗന്ദര്യവും ആകാംക്ഷയുമാണെന്നും കേവലം കുട്ടികളെ അഭിസംബോധന ചെയ്യുന്ന ബാലസാഹിത്യകൃതികളല്ല നമുക്കാവശ്യമെന്നും കവി കൽപറ്റ നാരായണൻ. ഇരിങ്ങൽ സർഗാലയ ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന 'സർഗവസന്തം 2018' ത്രിദിന കവിത ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേസമയം കുട്ടികളുടെ ജിജ്ഞാസയും ആകാംക്ഷയും ഉണർത്തുന്നതും മുതിർന്നവർക്ക്് ഹൃദ്യമായി അനുഭവപ്പെടുന്നതും ആരെയും പുറത്തുനിർത്താത്തതുമായ ബാലസാഹിത്യ കൃതികളായിരിക്കണം നമുക്കാവശ്യം -അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ ആർ. മധു അധ്യക്ഷനായ ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ സി.ആർ. ദാസ്, ജാനമ്മ കുഞ്ഞുണ്ണി, കവി മാധവൻ പുറച്ചേരി, ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. കൽപറ്റ നാരായണൻ, ശ്രീജിത്ത് പെരുന്തച്ചൻ, മാധവൻ പുറച്ചേരി, സി.ആർ. ദാസ് എന്നിവർ ക്ലാസുകളെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.