ബ്ലഡ് ബാങ്ക് ടെക്നീഷൻ: പി.എസ്​.സിക്കെതിരെ പ്രതി​ഷേധം

കോഴിക്കോട്: ബ്ലഡ് ബാങ്ക് ടെക്നീഷൻ തസ്തികയുടെ യോഗ്യതയിൽനിന്ന് എം.എൽ.ടിക്കാരെ ഒഴിവാക്കിയതിനെതിരെ സംയുക്ത എം.എൽ.ടി സമരസമിതി വ്യാഴാഴ്ച രാവിലെ 10ന് ഡി.എം.ഒ ഓഫിസിൽ ധർണ നടത്തും. കേരള പി.എസ്.സി പുറപ്പെടുവിപ്പിച്ച ബ്ലഡ് ബാങ്ക് ടെക്നീഷൻ പരീക്ഷ വിജ്ഞാപനത്തിലാണ് എം.എൽ.ടിക്കാരെ ഒഴിവാക്കിയതെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചിറങ്ങുന്ന കുറച്ചുപേരുടെ താൽപര്യം സംരക്ഷിക്കാനാണ് പക്ഷപാതിത്വപരമായ ഉത്തരവ് കെ.പി.എസ്.സി പുറപ്പെടുവിപ്പിച്ചത്. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 28ന് എം.എൽ.ടി അസോസിയേഷനുകൾ കരിദിനം ആചരിക്കുകയും കോട്ടയം ഡി.എം.ഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. സി.എൽ.പി.എ, എ.ക്യൂ.എം.എൽ.ടി, കെ.എം.എഫ്.എ, എസ്.എ.എം.ടി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ധർണ. വാർത്തസമ്മേളനത്തിൽ സി. നിധിൻ, പി.എസ്. ഷനജ് ലാൽ, അലൻ ടോം വർഗീസ്, അബ്ദുൾ റൗഫ്, അഞ്ജു ആനന്ദ്, നീനു നാഥ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.