നികുതിപിരിവിൽ കോഴിക്കോടിന് വൻ കുതിപ്പ്​

കോഴിക്കോട്: 2017-18 വർഷത്തെ വസ്തുനികുതിപിരിവിൽ 85.6 ശതമാനം തുക പിരിച്ചെടുത്ത് ജില്ലയിലെ പഞ്ചായത്തുകൾ സംസ്ഥാനത്ത് ആറാം സ്ഥാനം നേടി. സംസ്ഥാന ശരാശരി 83.75 ശതമാനമാണ്. ജില്ലയിൽ വസ്തുനികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 39.64 കോടി രൂപയിൽ 33.91 കോടി രൂപയാണ് പഞ്ചായത്തുകൾ പിരിച്ചെടുത്തത്. ജില്ലയിലെ 70 പഞ്ചായത്തുകളിൽ 55 പഞ്ചായത്തുകൾ 100 ശതമാനം തുക പിരിച്ചെടുത്ത് ചരിത്രം കുറിച്ചു. 100 ശതമാനം തുക പിരിച്ചെടുത്ത പഞ്ചായത്തുകളുടെ എണ്ണത്തിൽ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ചരിത്രത്തിലാദ്യമായാണ് ജില്ല നികുതിപിരിവിൽ ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുെടയും രാപ്പകൽ കഠിനാധ്വാനത്തി​െൻറയും ചിട്ടയായ പ്രവർത്തനത്തി​െൻറയും പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തി​െൻറ മുഴുവൻ സമയ മേൽനോട്ടത്തി​െൻറയും വകുപ്പി​െൻറ പൂർണ പിന്തുണയുടെയും ഫലമായാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാനായത്. അവധി ദിവസങ്ങളിൽ പോലും തുറന്നുപ്രവർത്തിച്ചാണ് പഞ്ചായത്തുകൾ നികുതി പിരിച്ചത്. കുടിശ്ശിക തുക ഏപ്രിൽ 30 നകം പിരിച്ചെടുക്കുന്നതിന് പഞ്ചായത്തുകൾ തയാറെടുപ്പ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിൽ 17ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിളിച്ചുചേർത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.