കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടി​െൻറ അഭിപ്രായത്തോട് യോജിപ്പില്ല ^യു.എ. ഖാദര്‍

കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടി​െൻറ അഭിപ്രായത്തോട് യോജിപ്പില്ല -യു.എ. ഖാദര്‍ തേഞ്ഞിപ്പലം: ത​െൻറ കവിത കാമ്പസുകളില്‍ പഠിപ്പിക്കരുതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടി​െൻറ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സാഹിത്യകാരന്‍ യു.എ. ഖാദര്‍. കാലിക്കറ്റ് സര്‍വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറി​െൻറ ആഭിമുഖ്യത്തില്‍ 'വേനല്‍ സാഹിതി' ത്രിദിന സാഹിത്യ ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുതിക്കഴിഞ്ഞ കവിത പിന്നീട് കവിയുടേതല്ല. ആ കവിതയുടെ സാരാംശം ഉൾക്കൊള്ളുകയും കവിത നല്‍കിയ സാംസ്‌കാരിക ഔന്നത്യം വിലയിരുത്തുകയും ചെയ്യുന്നത് ആസ്വാദക​െൻറ അഭിപ്രായങ്ങളാണ്. കവിതകള്‍ വിശകലനം ചെയ്യുന്നതിലെ പാകപ്പിഴകളാണ് പരിശോധിക്കേണ്ടത് -യു.എ. ഖാദർ പറഞ്ഞു. 'വേനല്‍ സാഹിതി' ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ. പാറക്കടവിനെ ആദരിച്ചു. ബഷീര്‍ ചെയറി​െൻറ പുരസ്‌കാരം അദ്ദേഹത്തിന് യു.എ. ഖാദര്‍ സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രഫസര്‍ ഡോ. പി.കെ. പോക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. എൽ. തോമസ്‌കുട്ടി പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ കോളജുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഡോ. പി. സോമനാഥന്‍, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. കെ.എം. അനില്‍, കെ.ഇ.എൻ. കുഞ്ഞമ്മദ്, മിനി സുകുമാരന്‍, ഡോ. പി. ഗീത, ഡോ. ഷംസാദ് ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.