എം.എം. ഹസൻ എം.ടിയെ സന്ദർശിച്ചു

കോഴിക്കോട്: ജനമോചന യാത്ര പ്രയാണത്തിനിടെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചു. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മറ്റും എം.ടിയോട് ഹസൻ പങ്കുെവച്ചു. ഫാഷിസവും അക്രമവും വിഭാഗീയതയുമില്ലാത്ത സമൂഹ നിർമിതിക്കുള്ള പോരാട്ടത്തിന് എം.ടി പിന്തുണ അറിയിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി െബഹനാൻ, ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, കെ.പി. ബാബു എന്നിവർ ഹസനൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.