യൂത്ത്‌ ലീഗ്‌ കായികമത്സരം

ഓമശ്ശേരി: പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കായികമത്സരങ്ങൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. വോളിബാൾ, ഫുട്‌ബാൾ, ക്രിക്കറ്റ്‌, ഷട്ടിൽ, ചെസ്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരങ്ങൾ. ഓമശ്ശേരി, വെളിമണ്ണ, പുറായിൽ, കൈവേലിമുക്ക്‌ എന്നിവിടങ്ങളിൽ വെച്ചാണ്‌ കായികമത്സരങ്ങൾ നടക്കുന്നത്‌. മത്സരത്തിൽ വിജയിക്കുന്ന ടീമിന്‌ ഈ മാസം 27, 28, 29 തീയതികളിൽ നടക്കുന്ന മണ്ഡലംതല കായികമത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവും. പഞ്ചായത്ത്‌തല മത്സരത്തിൽ താൽപര്യമുള്ള ടീമുകൾ ഈ മാസം 15നകം അതത് യൂനിറ്റ്‌ കമ്മിറ്റികളുമായി ബന്ധപ്പെട്ട്‌ പേര്‌ രജിസ്റ്റർ ചെയ്യണം. വെള്ളിയാഴ്ച മണ്ഡലം യൂത്ത്‌ ലീഗ്‌ അണ്ടോണ മഹല്ല് കൺവെൻഷൻ സ​െൻററിൽ സംഘടിപ്പിക്കുന്ന 'ബാബിലൂദ്‌' വാർഷിക സംഗമം വൻ വിജയമാക്കാനും പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കെ.പി.എ. മജീദ്‌, കെ.എം. ഷാജി എം.എൽ.എ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. യോഗം യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ കൊളത്തക്കര അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ്‌ കൈവേലിമുക്ക്‌ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. മുനവ്വർ സാദത്ത്‌ വെളിമണ്ണ, ഹുസൈൻ മങ്ങാട്‌, പി. അബ്ദുൽ ലത്തീഫ്‌ ആലിൻതറ, സഹദ്‌ കൈവേലിമുക്ക്‌, സക്കീർ പുറായിൽ, ടി.സി. ഇസ്മായിൽ, കെ.പി. ജാബിർ, സത്താർ പുറായിൽ, ടി. അബ്ദുൽ അസീസ്‌, പി.പി. നൗഫൽ അമ്പലക്കണ്ടി, അൻസാർ ഇബ്നു അലി, ഹാരിസ്‌, സി.കെ. നുഹ്മാൻ, കെ.കെ. മാലിക്‌, മൻസൂർ പാറങ്ങോട്ടിൽ, വി.കെ. കുഞ്ഞി മുഹമ്മദ്‌, എ.കെ. അഷ്‌റഫ്‌, മുഹമ്മദ്‌ നസീം, യു.പി. സഈദ്‌, സഫീർ വെളിമണ്ണ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ഓമശ്ശേരി: പുത്തൂർ വിഷൻ-2025​െൻറ ഭാഗമായി ഹെൽപ് ഇന്ത്യ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുത്തൂർ ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി മജീദ് പുത്തൂർ ഉദ്ഘാടനം ചെയ്തു. പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടിയിലെ അസി. പ്രഫസർ ഡോ. കെ. സുജിത് ക്ലാസെടുത്തു. പി. അബ്ദുറസാഖ് സ്വാഗതവും കെ. സുബൈർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.