സ്കൂട്ടർ മോഷണം പോയതായി പരാതി

കോഴിക്കോട്: പാളയം സി.പി ബസാറിനു സമീപം നിർത്തിയിട്ട . പാലാഴി മക്കാട്ട് ഹൗസിൽ മുഹമ്മദി​െൻറ കെ.എൽ 11 എ.ഇ 1030 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറാണ് കവർന്നത്. ഉടമ കസബ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകീട്ട് ആറോടെ പാളയത്ത് സ്കൂട്ടർ നിർത്തി മുഹമ്മദി​െൻറ മകൻ ആഷിക് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു. താക്കോൽ വാഹനത്തിൽതന്നെ മറന്നുവെച്ചത് ഓർമയിൽവന്ന് പെട്ടെന്ന് സ്ഥലത്ത് തിരിച്ചെത്തിയെങ്കിലും സ്കൂട്ടറിൽ താക്കോൽ കാണാൻ കഴിഞ്ഞില്ല. പിന്നീട് വീട്ടിൽ പോയി ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി തിരിച്ചെത്തുമ്പോഴേക്കും നിർത്തിയിട്ട സ്ഥലത്ത് സ്കൂട്ടർ കാണാനില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.